കേരളം

kerala

ETV Bharat / state

പതഞ്‌ജലിക്കെതിരായ കേസ്; കോഴിക്കോട്‌ കോടതിയുടെ സമന്‍സ് അവഗണിച്ച് ബാബാ രാംദേവ്; ഇന്നും ഹാജരായില്ല - PATHANJALI CASE

പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമവിരുദ്ധമായി പരസ്യങ്ങൾ നൽകിയെന്ന പേരിലാണ് ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റമഡീസ്‌ നിയമമനുസരിച്ച്‌ കേസെടുത്തത്. ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ ഇന്നും കേസിൽ ഹാജരായില്ല.

പതഞ്‌ജലിക്കതിരായ കേസ്  CASE AGAINST PATANJALI PRODUCTS  BABA RAMDEV  ബാബാ രാംദേവ്
Baba Randev (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 3:46 PM IST

Updated : Jun 3, 2024, 6:47 PM IST

കോഴിക്കോട്:പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമവിരുദ്ധമായ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ ഇന്നും ഹാജരായില്ല. കോഴിക്കോട്‌ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നാല് ആയിരുന്നു സമൻസ് അയച്ചത്. കേസ് വീണ്ടും ഓഗസ്‌റ്റ് ആറിന് പരിഗണിക്കും.

കേസിൽ ബാബാ രാംദേവ് രണ്ടാം പ്രതിയും ആചാര്യ ബാലകൃഷ്‌ണ മൂന്നാം പ്രതിയുമാണ്. ഒന്നാം പ്രതി പതഞ്‌ജലി ഗ്രൂപ്പിൻ്റെ മരുന്ന്‌ നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റെമഡീസ്‌ നിയമമനുസരിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ്‌ കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലെടുത്ത 29 കേസുകളില്‍ ജില്ലയിലെ പത്രങ്ങളില്‍ വന്ന പരസ്യം സംബന്ധിച്ചാണ് കോഴിക്കോട് കോടതിയിലെ കേസ്. ജനകീയ ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ വി ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പതഞ്ജലി ഗ്രൂപ്പിനെതിരായ കേസില്‍ രാജ്യത്ത് ആദ്യമായാണ് കോടതി സമന്‍സ് അയക്കുന്നത്.

2023 സെപ്റ്റംബറിലാണ് ലൈംഗികാനുബന്ധ പ്രശ്‌നങ്ങള്‍ക്കും വന്ധ്യതക്കും ശാസ്‌ത്രീയ പരിഹാരമാണെന്ന് അവകാശപ്പെട്ട് പതഞ്ജലി അഞ്ച് മരുന്നുകളുടെ പരസ്യം നല്‍കിയത്. ഇത്തരം രോഗങ്ങളുടെ മരുന്നുകള്‍ക്ക് പരസ്യം പാടില്ലെന്നാണ് നിയമം. ഇതിന് വിരുദ്ധമായി പരസ്യം നല്‍കിയതായാണ് പരാതി.

Also Read:വോട്ടെണ്ണല്‍ : സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ണം, ആദ്യ ഫലസൂചനകള്‍ അരമണിക്കൂറിനുള്ളില്‍, അന്തിമ ഫലം ഉച്ചയ്‌ക്ക് മുന്‍പ്

Last Updated : Jun 3, 2024, 6:47 PM IST

ABOUT THE AUTHOR

...view details