കേരളം

kerala

ETV Bharat / state

ഒരുമുഴം മുന്നേ യുഡിഎഫ്; വിജയാഹ്ളാദ ഗാനം ഇപ്പോഴേ തയ്യാർ - Parody songs prepared - PARODY SONGS PREPARED

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദ പ്രകടനത്തിനായി പാരഡി ഗാനങ്ങള്‍ തയാറാക്കി യുഡിഎഫ്. യുഡിഎഫിന് വേണ്ടി ഗാനങ്ങള്‍ തയാറാക്കിയത് അബ്‌ദുള്‍ ഖാദര്‍ കാക്കനാട്.

UDF VICTORY CELEBRATION  ABDUL KHADAR  LOK SABHA ELECTION 2024  പാരഡി ഗാനമൊരുക്കി യുഡിഎഫ്
വിജയാഹ്ലാദത്തിന് പാരഡി ഗാനമൊരുക്കി യുഡിഎഫ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 10:34 PM IST

വിജയാഹ്ലാദത്തിന് പാരഡി ഗാനമൊരുക്കി യുഡിഎഫ് (ETV Bharat)

എറണാകുളം:ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. നാളെ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനെ വിജയാഹ്ളാദ പ്രകടനത്തിൽ ഉപയോഗിക്കാനുള്ള പാരഡി ഗാനങ്ങൾ തയ്യാറാക്കി. എറണാകുളം ഡിസിസി യുടെ ആവശ്യപ്രകാരം അബ്‌ദുള്‍ ഖാദർ കാക്കനാട് ആണ് ഗാനമൊരുക്കിയത്. ആവേശം സിനിമയിലെ ഇലുമിനാറ്റി ഗാനത്തിൻ്റെ ഈണത്തിലാണ് ഗാനമൊരുക്കിയത്. അബ്‌ദുള്‍ ഖാദർ രചനയും സംവിധാനവും നിർവഹിച്ച ഗാനം ആലപിച്ചത്.

നിസാജ് ഇടപ്പള്ളി, ലിജി ഫ്രാൻസിസ് എന്നിവർ ചേർന്നാണ്. യുഡിഎഫ് ജയിക്കുന്ന എല്ലാ മണ്ഡലത്തിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആഹ്ളാദ ഗാനം തയ്യാറാക്കിയത്. കേരളത്തിൽ കോൺഗ്രസ് തരംഗമാണെന്നും മലയാളികൾക്ക് നന്ദിയർപ്പിക്കുന്നുവെന്നും ഈ ഗാനത്തിലുണ്ട്. ഇതോടൊപ്പം രാഹുൽ ഗാന്ധി, വി ഡി സതീശൻ, കെ. സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർക്കും വിജയാഹ്ളാദ ഗാനം അഭിനന്ദനമർപ്പിക്കുന്നു.

കേരളത്തിൽ മോദി ഗ്യാരൻ്റി തോറ്റു, രാഹുൽ ന്യായ് ഗ്യാരണ്ടി ജയിച്ചു. കേരളത്തിലും യുഡിഎഫ് ഭരണം തിരിച്ചു വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ആഹ്ളാദ ഗാനം പൂർത്തിയാകുന്നത്. സ്ഥാനാർഥികളുടെ പേരുകൾ വെച്ച ആഹ്ളാദ ഗാനങ്ങളും തയ്യാറാണെന്നും വോട്ടെണ്ണലിന് ശേഷം പുറത്ത് വരുമെന്നും അബ്‌ദുള്‍ ഖാദർ കാക്കനാട് വ്യക്തമാക്കി. ഫലം പ്രഖാപിച്ച ആ നിമിഷം തന്നെ വിജയാഹ്ളാദ ഗാനം ഉപയോഗിക്കാൻ കഴിയണമെങ്കിൽ നേരത്തെ തന്നെ തയ്യാറാക്കി വെക്കണം. ഇത്തവണ ഇത്തരമൊരു ഗാനത്തിനായി കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് തന്നെ സമീപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലമായാൽ രാഷ്‌ട്രീയ പാർട്ടികൾ പാരഡി ഗാനങ്ങൾ ഇറക്കുന്നത് പതിവാണ്. സ്വയം പുകഴ്ത്തിയും എതിരാളിയെ താഴ്ത്തിയും രാഷ്‌ട്രീയ പാർട്ടികൾ ഗാനങ്ങളിറക്കും. അത്തരത്തിൽ ഗാനങ്ങൾ മനോഹരമായി ചിട്ടപ്പെടുത്തുന്ന കലാകാരനാണ് കാക്കനാടുള്ള അബ്‌ദുള്‍ ഖാദർ. കഴിഞ്ഞ 25 വർഷമായി പാരഡിഗാനങ്ങൾ ഒരുക്കുന്ന ഖാദറിനെ തേടി സംസ്ഥാനത്തിന്‍റെ പലഭാഗത്ത് നിന്നും ആവശ്യക്കാർ എത്താറുണ്ട്. ഇത്തവണയും പ്രചാരണ വേളയിൽ നിരവധി ഗാനങ്ങൾ ഒരുക്കിയെങ്കിലും ഫല പ്രഖ്യാപനത്തിന് മുമ്പ് വിജയാഹ്ളാദ ഗാനം കോൺഗ്രസിന് വേണ്ടി മാത്രമാണ് തയ്യാറാക്കിയത്.

Also Read:എറണാകുളം ആരെത്തുണയ്ക്കും? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ABOUT THE AUTHOR

...view details