കേരളം

kerala

ETV Bharat / state

നിധി കുഴിച്ചെടുക്കാൻ കിണറിൽ ഇറങ്ങി; പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിൽ - ARRESTED FOR TREASURE HUNT

കോട്ടയ്ക്കകത്തു നിന്നും ശബ്‌ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടതും പിന്നീട് ഇവരെ പിടികൂടുന്നതും.

Kasaragod ARIKADY FORT  TREASURE IN ARIKADY FORT  panchayath vice president arrest  ആരിക്കാടി കോട്ട നിധി
Accused, well (ETV Bharat)

By ETV Bharat Kerala Team

Published : Jan 27, 2025, 8:16 PM IST

കാസർകോട്:നിധി തേടി കോട്ടയിൽ കുഴിയെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ. പുരാവസ്‌തു വകുപ്പിന് കീഴിലുള്ള കാസർകോട് കുമ്പളയിലെ ആരിക്കാടി കോട്ടയിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാറും 4 സുഹൃത്തുക്കളുമാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെള്ളമില്ലാത്ത കിണറ്റിൽ കുഴി എടുക്കുന്ന ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കണ്ണൂരിലേതിന് സമാനമായി നിധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മുജീബാണ് ആളുകളെ ഇവിടെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. പുരാവസ്‌തു വകുപ്പിൻ്റെ അധീനതയിലുള്ളതാണ് കുമ്പള ആരിക്കാടി കോട്ട.

ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാനെത്തിയ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിലായപ്പോൾ. (ETV Bharat)

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തു നിന്നും ശബ്‌ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പിടികൂടി. കിണറിനകത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുമ്പള പൊലീസ് പറഞ്ഞു. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തി.

Also Read:ബെവ്‌കോയ്ക്ക് മദ്യമെത്തിക്കാൻ 16 വിതരണക്കാർ കൂടി; പുതുതായി 320 ബ്രാൻഡുകൾ കൂടി വിപണിയിലേക്ക്

ABOUT THE AUTHOR

...view details