കേരളം

kerala

ETV Bharat / state

നെന്മാറ ഇരട്ടക്കൊലപാതകം; 'പരാതി നൽകിയിട്ടും നടപടിയെടുത്തില്ല'; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ - NENMARA TWIN MURDER UPDATES

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല.

NENMARA TWIN MURDER  നെന്മാറ ഇരട്ടക്കൊലപാതകം  NENMARA TWIN MURDER ACCUSED  MURDER CASE IN PALAKKAD
Accused Chenthamara, Sudhakaran Daughters. (ETV Bharat)

By ETV Bharat Kerala Team

Published : Jan 28, 2025, 4:15 PM IST

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിന് വഴിയൊരുക്കിയത് പൊലീസിൻ്റെ കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയോടെയാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥ തെറ്റിച്ച് ചെന്താമര നെന്മാറയിലെത്തിയതിൽ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സുധാകരൻ ഇളയ മകൾ അഖിലയ്‌ക്കൊപ്പം നെന്മാറ പൊലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകിയതാണ്. എന്നാൽ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാനസികാസ്വാസ്ഥ്യത്തോടെയുള്ള അക്രമവാസന പ്രകടമാക്കിയിരുന്ന ചെന്താമരയെ പേടിച്ച് ഡിഗ്രി വിദ്യാർഥിയായ അഖില അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. മറ്റ് അയൽക്കാരും പേടിച്ചാണ് കഴിഞ്ഞിരുന്നത്. രാത്രി ഉണർന്നിരുന്ന് പരിസരം വീക്ഷിക്കുന്ന പ്രതിയുടെ ശീലവും ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഇന്നലെ സുധാകരൻ്റേയും ലക്ഷമിയുടേയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ച സമയത്ത് അതുല്യയും അഖിലയും കരഞ്ഞുകൊണ്ട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത വേദനയിലായിരുന്നു അവിടെ കൂടിയവരെല്ലാം. മന്ത്രവാദിയുടെ വാക്ക് കേട്ടാണ് അഞ്ച് വർഷം മുമ്പ് ചെന്താമര സുധാകരൻ്റെ ഭാര്യ സജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. തൻ്റെ കുടുംബം തകരാൻ കാരണം നീണ്ട തലമുടിയുള്ള ഒരു സ്ത്രീയാണെന്ന് മന്ത്രവാദി ചെന്താമരയോട് പറഞ്ഞിരുന്നു. ഭാര്യയുടെ സുഹൃത്തായ അയൽക്കാരി സജിതയാണ് അതെന്ന് വിശ്വസിച്ചാണ് ചെന്താമര 2019ൽ അവരെ കൊലപ്പെടുത്തിയത്.

അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്താമര പോത്തുണ്ടി കാട്ടിലേക്ക് കയറി ഒളിച്ചതാകാം എന്ന് തന്നെയാണ് പ്രധാനമായും സംശയിക്കുന്നത്. ചെന്താമരയുടെ വീട്ടിൽ നിന്ന് ഒഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്‌തതാണോയെന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ചെന്താമരയെ കണ്ടതായി പല അവകാശവാദങ്ങളും പലയിടങ്ങളിൽ നിന്നും വന്നിട്ടുണ്ട്.

ഇന്ന് വൈകീട്ട് നെന്മാറ ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. പ്രശ്‌നത്തിൽ പൊലീസിനെതിരേ ശക്തമായ ജനവികാരമാണ് അലയടിക്കുന്നത്. പൊലീസ് അനാസ്ഥയാണ് സുധാകരനും ലക്ഷ്‌മിയും കൊല്ലപ്പെടാൻ കാരണമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം ഉണ്ടായി.

Also Read:വന്യജീവി ആക്രമണം:'വിഷയത്തില്‍ സര്‍ക്കാരിന് നിസംഗത'; രാധയുടെ വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍

ABOUT THE AUTHOR

...view details