കേരളം

kerala

ETV Bharat / state

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20 ന് - PALAKKAD ELECTION POSTPONED

തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്.

PALAKKAD BYELECTON 2024  KERALA BYELECTION 2024  PALAKKAD BYELECTION DATE  LATEST MALAYALAM NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 2:36 PM IST

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ചു. നവംബർ 20 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വിവിധ രാഷ്‌ട്രീയ പാർട്ടികള്‍ ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു.

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന നവംബർ 13 നായിരുന്നു പാലക്കാടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് രഥോത്സവത്തിലെ പ്രധാന ദിവസമായതിനാൽ പിന്നീട് മാറ്റിവെക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് തീയതി കൽപ്പാത്തി രഥോത്സവത്തിന്‍റെ ഒന്നാം തേര് ദിവസമായ നവംബർ 13 ൽ നിന്നും മാറ്റണം എന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകിയിരുന്നു.

തീരുമാനത്തെ വിവിധ മുന്നണികള്‍ സ്വാഗതം ചെയ്‌തു. വോട്ടെടുപ്പ് തിയതി മാറ്റുന്നത് നേരത്തെ ആവാമായിരുന്നു എന്ന് എം ബി രാജേഷ് പ്രതികരിച്ചു.

ABOUT THE AUTHOR

...view details