ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമന്‍റ് കയറ്റിവന്ന ലോറി തടഞ്ഞ് കാട്ടാന പടയപ്പ. ഇന്നലെ രാവിലെയായിരുന്നു നയമക്കാടിന് സമീപം മൂന്നാര്‍ ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ സിമന്‍റ് കയറ്റി വന്ന ലോറി തടഞ്ഞ് ആക്രമണം നടത്തിയത്.
പടയപ്പ കൊമ്പ് ഉപയോഗിച്ച് ലോറി പിറകോട്ട് തള്ളി നീക്കുകയായിരുന്നു. പടയപ്പയെ കണ്ട ലോറി ഡ്രൈവര്‍ ലോറി പിന്നിലേക്ക് എടുക്കാന്‍ തുടങ്ങി. ഈ സമയത്താണ് ആന ലോറി തള്ളിമാറ്റാന്‍ ശ്രമിച്ചത്. തല കൊണ്ട് ലോറിയിൽ ഇടിച്ച പടയപ്പ പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. ഇത് ഏറെ ആശങ്ക ഉയര്‍ത്തി.
ഒരു മണിക്കൂറോളം കാട്ടാന റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സവും ഉണ്ടായി. തോട്ടം തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് ആന അവിടെ നിന്ന് പോയത്. ആന പിന്മാറിയതോടെ ഡ്രൈവര്‍ ലോറി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പടയപ്പ വാഹനം തള്ളി നീക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.
സിമന്‍റ് കയറ്റി വന്ന ലോറിക്ക് നേരെയുണ്ടായ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തിന് പുറമെ വേറെയും വാഹനങ്ങള്‍ പടയപ്പ ആക്രമിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ കന്നിമല ഭാഗത്തെത്തിയ പടയപ്പ വീണ്ടും അന്തര്‍ സംസ്ഥാന പാതയിലിറങ്ങി. കാറിനും ഇരുചക്ര വാഹനത്തിന് നേരെയും ആക്രമണം നടത്തി.