കേരളം

kerala

By ETV Bharat Kerala Team

Published : Jun 10, 2024, 1:21 PM IST

ETV Bharat / state

കാടുകയറാതെ കാട്ടുകൊമ്പന്‍; ജനവാസ മേഖലയില്‍ പടയപ്പ ആശങ്ക വിതയ്ക്കുന്നു - Padayappa roams around Munnar

മൂന്നാര്‍ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തരിഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പ.

കാട്ടുകൊമ്പന്‍ പടയപ്പ  MUNNAR NEWS  PADAYAPPA ROAMS AROUND WAGUVARAI LAKUM AREA
കാട്ടുകൊമ്പന്‍ പടയപ്പ (ETV Bharat)

പടയപ്പ വാഗുവരൈ ലക്കം മേഖലയില്‍ (ETV Bharat)

ഇടുക്കി:മൂന്നാറില്‍ തോട്ടംമേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പ. നല്ലത്തണ്ണി കല്ലാറിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പടയപ്പ. പിന്നീട് പെരിയവാര ഭാഗത്തേക്ക് പടയപ്പ എത്തി. ഇവിടെ നിന്നാണ് കാട്ടുകൊമ്പന്‍ ഇപ്പോള്‍ വാഗുവരൈ ലക്കം മേഖലയിലേക്ക് എത്തിയിട്ടുള്ളത്.

ദിവസങ്ങള്‍ക്ക് മുമ്പ് കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കാര്‍ യാത്രികര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വാഗുവരൈ ലക്കം മേഖലയിലാണിപ്പോള്‍ പടയപ്പ ചുറ്റിത്തിരിയുന്നത്.

മഴ പെയ്‌ത് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിച്ചിട്ടും കാട്ടുകൊമ്പന്‍ പൂര്‍ണമായി കാടുകയറാന്‍ തയ്യാറാകാത്തത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. മുമ്പ് വനത്തില്‍ തീറ്റ ലഭ്യമാകുന്നതോടെ പടയപ്പ വനത്തിലേക്ക് പിന്‍വാങ്ങുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനവാസമേഖലയിലോ ജനവാസ മേഖലക്കരികിലോ ആണ് പടയപ്പ സ്ഥിരമായുള്ളത്.

പൊതുവെ ശാന്തസ്വഭാവക്കാരനായ പടയപ്പ അടുത്തനാളില്‍ ചില ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു. പടയപ്പയുടെ ഈ സ്വഭാവമാറ്റം തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ALSO READ:തൃശൂർ വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details