കേരളം

kerala

ETV Bharat / state

മൂന്നാറിൽ വീണ്ടും പടയപ്പ: കാർഷിക വിളകൾ നശിപ്പിച്ചു; പ്രദേശവാസികൾ ആശങ്കയിൽ - PADAYAPPA IN MUNNAR

മൂന്നാർ ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഇന്നലെ പടയപ്പ ഇറങ്ങിയത്. പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരസാന്നിധ്യമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

PADAYAPPA  MUNNAR WILD ELEPHANT ATTACK  പടയപ്പ  മൂന്നാറിൽ വീണ്ടും പടയപ്പ
Padayappa at Munnar Chenduvarai Estate Lower Division (ETV Bharat)

By ETV Bharat Kerala Team

Published : Jul 3, 2024, 12:32 PM IST

മൂന്നാറിൽ വീണ്ടും പടയപ്പ (ETV Bharat)

ഇടുക്കി : മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഇന്നലെ (ജൂലൈ 2) വൈകുന്നേരം കാട്ടാന എത്തിയത്. തൊഴിലാളി ലയങ്ങളോട് ചേർന്ന് കൃഷിയിറക്കിയിരുന്നയിടത്തെ പച്ചക്കറികൾ ഭക്ഷിച്ചു. മഴക്കാലമരംഭിച്ചിട്ടും മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പടയപ്പ പിൻവാങ്ങാതായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ദിവസങ്ങൾക്ക് മുമ്പ് മറയൂർ മേഖലയിലൂടെയായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ഇവിടെ നിന്നും വീണ്ടും മൂന്നാർ മേഖലയിലേക്ക് എത്തുകയായിരുന്നു. ജനവാസമേഖലയിലൂടെ ഏറെനേരം ചുറ്റിത്തിരിഞ്ഞ ആന എസ്റ്റേറ്റ് റോഡിൽ ഇറങ്ങി. മാട്ടുപ്പെട്ടി, കന്നിമല, കല്ലാർ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പ മെയ് അവസാനത്തോടെയായിരുന്നു മറയൂർ മേഖലയിലേക്ക് പിൻവാങ്ങിയത്.

നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്നു. മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. മഴക്കാലമായിട്ടും ആന ജനവാസമേഖലയിൽ നിന്ന് പിൻവാങ്ങാത്തതിൽ ആളുകൾക്കിടയിൽ ആശങ്കയുണ്ട്.

Also Read: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം; ആന പ്ലാസ്‌റ്റിക് തിന്നുന്ന ദ്യശ്യങ്ങള്‍ വൈറല്‍

ABOUT THE AUTHOR

...view details