കേരളം

kerala

ETV Bharat / state

4-ാം ദിവസവും അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു; നിയമസഭയില്‍ പ്രതിപക്ഷ വാക്ക് ഔട്ട് - Opposition Walk Out In Assembly - OPPOSITION WALK OUT IN ASSEMBLY

തുടർച്ചയായി 4-ാം ദിവസവും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്‌ വിതരണം ചെയ്യുന്നില്ലെന്ന് കാട്ടി ടി സിദ്ദിഖ് എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിനാണ് അനുമതി നിഷേധിച്ചത്.

അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു  ടി സിദ്ദിഖ് എംഎൽഎ  നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി  OPPOSITION WALK OUT
എം ബി രാജേഷ്, ടി സിദ്ദിഖ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 27, 2024, 1:10 PM IST

Updated : Jun 27, 2024, 2:01 PM IST

നിയമസഭയില്‍ അടിയന്തരപ്രമേയത്തെ കുറിച്ച് സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം:തുടർച്ചയായി നാലാം ദിവസവും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്‌ വിഹിതം അടങ്കൽ വിതരണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടി സിദ്ദിഖ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി നിഷേധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണിതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് നോട്ടിസിന് മറുപടിയായി പറഞ്ഞു.

പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ വീർപ്പമുട്ടിക്കുന്നുവെന്നും പ്രാദേശിക വികസനം സ്‌തംഭിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ടി സിദ്ദിഖ് അടിയന്തര പ്രമേയം നോട്ടീസ് നൽകിയത്. കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ ആവശ്യത്തിന് സ്‌റ്റാഫില്ലെന്നും ഓരോ വർഷം കഴിയുമ്പോഴും അനുവദിക്കുന്ന തുകയിൽ 28 കോടി രൂപയോളം കുറവ് വരുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്. തദ്ദേശ സ്ഥലങ്ങളുടെ നിലനിൽപ്പ് തന്നെ അപകടപരമായ സാഹചര്യം നേരിടുന്നുവെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.

കേരളത്തിനുമേൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള സ്വാഭാവിക നിയന്ത്രണങ്ങളുണ്ട്. അതുമൂലം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിട്ടുള്ള പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ ആത്മാർഥമായി സർക്കാർ സ്വീകരിക്കുന്നുണ്ട്. സാമ്പത്തിക വർഷാവസാനം ട്രഷറിയിലെ ബില്ലുകൾ മാറാൻ കഴിഞ്ഞില്ല. ഈ സാമ്പത്തിക വർഷം 3000 കോടിയോളം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ശത്രുത മനോഭാവത്തോടെയുള്ള സമീപനമാണ് കേന്ദ്രത്തിന്. 3887.02 കോടി രൂപ നടപ്പു സാമ്പത്തിക വർഷത്തിൻ്റെ ആദ്യം തന്നെ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നൽകാനുള്ള തുക ഈ വർഷത്തെ ബജറ്റിൽ നിന്നാണ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികൾ പൊതുജന മധ്യത്തിൽ കുറ്റക്കാരായെന്നും തദ്ദേശ സ്ഥാപനങ്ങളിലെ നിരവധി യുഡിഎഫ് പ്രതിനിധികൾ വിഷയം ഉന്നയിച്ച് കാണാൻ വരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാക്ക് ഔട്ട് പ്രസംഗത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി ദയനീയമെന്ന് പരിചയക്കാരും അല്ലാത്തവരും പറയുന്നു. 40,856 ബില്ലുകളാണ് ട്രഷറിയിൽ കെട്ടികിടക്കുന്നത്. ദേശീയ തലത്തിൽ അർഹതപ്പെട്ട വിഹിതം ലഭിക്കാത്തതിൽ ശക്തമായ നിലപാട് സ്വീകരിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാന്‍റ് നേടിയ സംസ്ഥാനമാണ് കേരളം. 2019-20 ൽ, 7280 കോടിയായിരുന്നു പ്ലാൻ ഫണ്ട്‌. അഞ്ചു വർഷം കൊണ്ട് 250 കോടിയോളം രൂപ പ്ലാൻ ഫണ്ടിൽ കുറഞ്ഞു. പ്ലാനിങ് കൊണ്ട് കേരളത്തെ തകർത്തു തരിപ്പണമാക്കി. സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നു. കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന വാദം ശരിയാണ് എന്നാൽ കള്ളക്കണക്ക് കൊണ്ട് വന്നാൽ കൂടെ നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു.

Also Read:വിലക്കയറ്റം പിടിച്ചു നിർത്തിയാണ് സർക്കാർ തെറ്റ് തിരുത്തേണ്ടതെന്ന് പ്രതിപക്ഷം; നിയമസഭയില്‍ ഇറങ്ങിപ്പോക്ക്

Last Updated : Jun 27, 2024, 2:01 PM IST

ABOUT THE AUTHOR

...view details