പത്തനംതിട്ട:കണ്ണൂർ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടറെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
'വേദിയിൽ കളക്‌ടർ നിഷ്ക്രിയനായിരിക്കുകയായിരുന്നു. യാതൊരു പ്രതികരണവും നടത്തിയില്ല. വേദിയിലുണ്ടായിരുന്ന എംഎൽഎയും പ്രതികരിച്ചില്ല.' സംഭവത്തിൽ കളക്‌ടർക്കെതിരെയും അന്വേഷണം വേണമെന്ന് വി ഡി സതീശൻ പറഞ്ഞു.