ആലപ്പുഴ : പ്രണയ പകയിൽ കുത്തേറ്റ ഒഡിഷ സ്വദേശി കൊല്ലപ്പെട്ടു. ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന റിത്വിക സാഹു (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പൂച്ചാക്കലിൽ വച്ചാണ് യുവതിയ്ക്ക് കുത്തേറ്റത്.
സംഭവത്തിൽ ഒഡിഷ സ്വദേശിയായ സാമുവലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. റിത്വികയും സാമുവലും നേരത്തെ അടുപ്പത്തിലായിരുന്നു.