കേരളം

kerala

സംഗീതോപകരണങ്ങളില്ല; മ്യൂസിക് പുറപ്പെടുവിക്കാന്‍ കൈയും വായയും, അക്കാപ്പെല്ല വിസ്‌മയം തീർത്ത് മാലാഖമാര്‍ - Acapella Music Of Nuns

By ETV Bharat Kerala Team

Published : Aug 2, 2024, 3:19 PM IST

സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ 252 ഓളം ട്രാക്കുകളിലായി വായ, കൈ എന്നിവ ഉപയോഗിച്ചു ദ പ്രീസ്റ്റ് എന്ന മലയാളം സിനിമയിലെ ഗാനം അക്കാപ്പെല്ലയായി അവതരിപ്പിച്ച് വൈറലായി ഒരു കൂട്ടം സിസ്‌റ്റർമാർ.

കന്യസ്‌ത്രീകളുടെ അക്കാപെല്ല  അക്കാപെല്ല സംഗീതം  NUNS PERFORMING ACAPPELLA  ACAPELLA MUSIC
Nuns Performing Acappella (ETV Bharat)

അക്കാപ്പെല്ല അവതരിപ്പിച്ച് കന്യാസ്‌ത്രീമാർ (ETV Bharat)

എറണാകുളം:കോതമംഗലം സിഎംസി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്‌സ് അവതരിപ്പിച്ച അക്കാപെല്ല സാമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ 252 ഓളം ട്രാക്കുകളിലായി വായ, കൈ എന്നിവ ഉപയോഗിച്ചു പുറപ്പെടുവിക്കുന്ന ശബ്‌ദം ഉപയോഗിച്ചുള്ള ഗാനമാണ് അക്കാപ്പെല്ല.

ദ പ്രീസ്റ്റ് എന്ന മലയാളം സിനിമയിലെ നസറേത്തിൻ നാട്ടിലെ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇത്തവണ സിസ്റ്റർമാർ അക്കാപ്പല്ലയ്ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ളത്. സംഗീത ഉപകരണങ്ങളില്ലാതെയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് ഈ ഗാനവും ഇവർ തയ്യാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ പുറത്തിറക്കിയ ഒന്നും രണ്ടും ഭാഗങ്ങൾ ഹിറ്റായത് പോലെ വോളിയം-മൂന്നും സംഗീതപ്രേമികൾ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. റിലീസ് ചെയ്‌ത് ആദ്യ മണിക്കൂറിൽ തന്നെ ആയിരക്കണക്കിന് ആസ്വാദകരാണ് ഈ വ്യത്യസ്‌ത സംഗീത സൃഷ്‌ടിയെ ഏറ്റെടുത്തത്.

സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന, മീഡിയ കൗണ്‍സിലർ സിസ്റ്റർ സീന മരിയ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം സിഎംസി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്‌സാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ അധ്യാപകനായ സാജോ ജോസഫാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാജോ ജോസഫ്, സിസ്റ്റർ ദീപ്‌തി മരിയ, സിസ്റ്റർ സാഫല്യ, സിസ്റ്റർ തെരേസ എന്നിവരാണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. സിഎംസി സന്യാസിനി സഭയുടെ യുട്യൂബ് ചാനലായ സിഎംസി വിഷനിലാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്.

Also Read : 'ട്യൂൺ നന്നായാൽ വരികളാരും ശ്രദ്ധിക്കില്ല': സംഗീതത്തിലലിഞ്ഞ ജീവിത യാത്ര; ഓര്‍മകള്‍ പങ്കിട്ട് ജാസി ഗിഫ്‌റ്റ്

ABOUT THE AUTHOR

...view details