തിരുവനന്തപുരം : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് നോട്ടയ്ക്കും(None of the above) മോശമല്ലാത്ത നേട്ടം. എല്‍ഡിഎഫ് വിജയിച്ച ഏക മണ്ഡലമായ ആലത്തൂരിലാണ് നോട്ട ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. വൈകിട്ട് ഏഴു മണി വരെ 12033 വോട്ടുകളാണ് നോട്ടയ്ക്ക് ആലത്തൂരില്‍ ലഭിച്ചത്.
ആലത്തൂരില്‍ താരമായി നോട്ട; ഏറ്റവും കുറവ് നേട്ടം വടകരയില്‍ - NOTA polled biggest number in Alathur - NOTA POLLED BIGGEST NUMBER IN ALATHUR
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താരമായി നോട്ട. ഏറ്റവും കൂടുതല്‍ നോട്ട കേരളത്തില്‍ രേഖപ്പെടുത്തിയത് ആലത്തൂരില്‍. കുറവ്. വടകരയിലും.
Published : Jun 4, 2024, 10:44 PM IST
ഏറ്റവും കുറവ് വോട്ടുകള്‍ നേടിയത് വടകരയിലും. 2909 വോട്ടുകളാണ് വടകരയില്‍ നോട്ട നേടിയത്. ആലത്തൂര്‍ കൂടാതെ കോട്ടയം മണ്ഡലത്തിലും നോട്ട പതിനായിരത്തിലധികം വോട്ടുകള്‍ നേടി. വടകരയില്‍ മാത്രമാണ് നോട്ടയ്ക്ക് ഇത്രയും കുറവ് വോട്ട് ലഭിക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ ആറായിരത്തില്‍ കുറയാത്ത വോട്ടും നോട്ട നേടി. ഔദ്യോഗികമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ നോട്ടയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചേക്കാനും സാധ്യതയുണ്ട്.
ലോക്‌സഭാ മണ്ഡലങ്ങളും നോട്ട നേടിയ വോട്ടും -
- തിരുവനന്തപുരം - 6753
- ആറ്റിങ്ങല്‍ - 9791
- കൊല്ലം - 6546
- പത്തനംതിട്ട - 8411
- മാവേലിക്കര - 9883
- ആലപ്പുഴ - 7365
- കോട്ടയം - 11933
- ഇടുക്കി - 9519
- എറണാകുളം - 7758
- ചാലക്കുടി - 8063
- തൃശൂര്‍ - 6072
- ആലത്തൂര്‍ - 12033
- പാലക്കാട് - 8793
- പൊന്നാനി - 6554
- മലപ്പുറം - 6766
- കോഴിക്കോട് - 6316
- വയനാട് - 6999
- വടകര - 2909
- കണ്ണൂര്‍ - 8873
- കാസര്‍ഗോഡ് - 6945
Also Read:ഇന്‍ഡോറില്‍ നോട്ടയ്ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം