കേരളം

kerala

By ETV Bharat Kerala Team

Published : Mar 29, 2024, 7:03 AM IST

ETV Bharat / state

'ബിജെപിയുമായി ബന്ധം ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നു': നിർമല സീതാരാമൻ - Nirmala Seetharaman praises BJP

ഇലക്ട്രൽ ബോണ്ട് പദ്ധതിയെ കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കരുതെന്നും എൻഡിഎ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ കേന്ദ്ര മന്ത്രി പറഞ്ഞു.

NIRMALA SEETHARAMAN  BJP GOVERNMENT  NDA CONVENTION  LOKSABHA ELECTION 2024
People who don't even have relation with BJP desires continuation of BJP Government says Nirmala Seetharaman

തിരുവനന്തപുരം: ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും അഴിമതിയില്ലാത്ത ഭരണ സംവിധാനമാണ് അതിന് കാരണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ചുവപ്പു നാട എന്ന സംവിധാനം ഇല്ലാതെയായി.

ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ലെന്നും നിയമപരമായ വഴിയിലൂടെയാണ് പണം സമാഹരിച്ചതെന്നും സുപ്രീം കോടതിയുടെ ഇടപെടൽ അംഗീകരിക്കുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇലക്ട്രൽ ബോണ്ടിനെ കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. അതിന്‍റെ ഗുണം പ്രതിപക്ഷത്തിന് ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും ഉണ്ടായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയിൽ തന്നെയാണ് നടന്നത്.

കള്ളപ്പണ ഇടപാട് അല്ല നടന്നത്. എല്ലാവരോടും കൂടിയാലോചിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയമാണ് ഓരോ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. രാജ്യത്തെ ബാങ്കുകളെ ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയിൽ മാറ്റി.

ഇന്ത്യ കൊവിഡിന് ശേഷം ഏറ്റവും വളർച്ച മുന്നേറ്റം കാഴ്‌ചവെക്കുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. സർക്കാർ പ്രതിസന്ധികൾ ഉണ്ടായപ്പോഴും നികുതി വർധിപ്പിക്കാൻ തയ്യാറായില്ല. എ ഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്ക്ക് അവയിൽ പരിശീലനം നൽകുകയാണ് വേണ്ടത്. എ ഐ സംവിധാനങ്ങൾ എല്ലാ മേഖലയിലും ഉയർച്ച ഉണ്ടാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Also Read :വായ്‌പ തിരിച്ചടക്കാൻ കേരളത്തിന് ശേഷിയില്ല; സംസ്‌ഥാനത്ത് നടക്കുന്നത് അഴിമതി പരമ്പരയെന്ന് നിർമല സീതാരാമൻ - Nirmala Sitharaman Flays Kerala

ABOUT THE AUTHOR

...view details