കോഴിക്കോട്:മലപ്പുറത്ത്നിപ വൈറസ് ബാധിച്ച് മരിച്ച പതിനാലുകാരന്‍റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. 4 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.
മരിച്ച 14 കാരന്‍റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. അതിൽ 139 പേർ ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിച്ച് 14 കാരൻ മരിച്ച പ്രദേശത്തെ 7,239 വീടുകളിൽ ആരോഗ്യ വകുപ്പ് സർവേ നടത്തി.