തിരുവനന്തപുരം:നിപ കേസ് റിപ്പോര്‍ട്ട് ചെയ്‌ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നും ശേഖരിച്ച വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസ് അറിയിച്ചു. നിപ വൈറസ് റിപ്പോർട്ട് ചെയ്‌ത പാണ്ടിക്കാടിൽ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ശേഖരിച്ച വവ്വാല്‍ സാമ്പിളുകളിലാണ് ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.
പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിൽ ആൻ്റിബോഡി കണ്ടെത്തി. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.