തിരുവനന്തപുരം: പാതിവിലയ്ക്ക് ടൂവീലർ വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ സായ്ഗ്രാമം ഡയറക്‌ടർ ആനന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾ. അനന്തുകൃഷ്‌ണനെ എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾക്ക് പരിചയപ്പെടുത്തിയത് സായ്ഗ്രാമം ഡയറക്‌ടറും നാഷണൽ എൻജിഒ കോൺഫെഡറേഷൻ ആജീവനാന്ത അധ്യക്ഷനുമായ ആനന്ദകുമാറാണെന്ന് അംഗങ്ങൾ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്ത് മാത്രം ഏഴ് എൻജിഒ സംഘടനകളും കേരളമാകെ 175ഓളം എൻജിഒകളും സ്‌കൂട്ടർ വാഗ്‌ദാനത്തിന് ഇരകളായി. 2% ശതമാനം അഡ്‌മിനിസ്ട്രേറ്റീവ് കോസ്റ്റ് എൻജിഒയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഗുണഭോക്താക്കളെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇങ്ങനെ 75 കോടിയോളം രൂപ പിരിച്ചു. കബളിപ്പിക്കപ്പെട്ടവർ സംസ്ഥാന വ്യാപകമായി ഇപ്പോൾ എൻജിഒകൾക്കെതിരെ പൊലീസിന് പരാതി നൽകുകയാണ്.