തിരുവനന്തപുരം: വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മൃതദേഹം സംസ്‌കരിച്ചു. പൊളിച്ച കല്ലറക്ക് സമീപം നിർമ്മിച്ച 'ഋഷിപീഠം' എന്ന പുതിയ മണ്ഡപത്തിൽ 'മഹാസമാധി' ആയാണ് മൃതദേഹം സംസ്‌കരിച്ചത്. ഗോപൻ്റെ രണ്ട് മക്കളും സമാധിയിരുത്തൽ ചടങ്ങുകളിൽ പങ്കെടുത്തു. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു സമാധിയിരുത്തൽ.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് നാമജപയാത്രയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. നിരവധി സന്ന്യാസിമാരും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപ യാത്രയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗോപൻ്റെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് കല്ലറ തുറന്നത്.
നെഞ്ചുവരെ കർപ്പൂരവും ഭസ്‌മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പറഞ്ഞിരുന്നു. ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്.
Read More: ലഹരി ഉപയോഗിച്ചിട്ടില്ല, കുറ്റബോധം തരിമ്പുമില്ല; മൂന്ന് പേരെ അരുംകൊല ചെയ്‌തത് വിവരിച്ച് ഋതു