കേരളം

kerala

ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിന്, ബിജെപി അക്കൗണ്ട് തുറക്കും ; ന്യൂസ് 18 സര്‍വേ ഫലം - news 18 survey on Loksabha election

518 ലോക്‌സഭ മണ്ഡലങ്ങളില്‍ ന്യൂസ് 18 നടത്തിയ സര്‍വേ ഫലമാണ് പുറത്തു വന്നത്.

2024 Loksabha election  Survey  news 18 survey  Loksabha election
UDF will win at Kerala in Lok sabha election says news 18 survey

By ETV Bharat Kerala Team

Published : Mar 13, 2024, 8:23 PM IST

Updated : Mar 13, 2024, 10:47 PM IST

ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18 സര്‍വേ. 518 ലോക്‌സഭ മണ്ഡലങ്ങളില്‍ ന്യൂസ് 18 നടത്തിയ സര്‍വേ ഫലമാണ് പുറത്തു വന്നത്. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ്, എല്‍ഡിഎഫിന് 4 സീറ്റ്, എന്‍ഡിഎയ്ക്ക് 2 സീറ്റ് എന്നിങ്ങനെയാണ് സര്‍വേ ഫലം.

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 30 സീറ്റ്, എന്‍ഡിഎയ്ക്ക് 5 സീറ്റ്,എഡിഎംകെ 4 സീറ്റ് എന്നിങ്ങനെയാണ് സര്‍വേ പ്രവചിക്കുന്നത്.

ബിഹാറിൽ എൻഡിഎ സഖ്യം 38 സീറ്റുകൾ നേടിയേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ശേഷിക്കുന്ന രണ്ട് സീറ്റ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും സർവേ പറയുന്നു. മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 28 സീറ്റും എന്‍ഡിഎയ്ക്കും ഒരു സീറ്റ് ഇന്ത്യ സഖ്യത്തിനും ലഭിക്കുമെന്നാണ് സര്‍വേ ഫലം.

Also Read :പുല്‍വാമ ആക്രമണം;'പാകിസ്ഥാന് എന്ത് പങ്ക്?' ജവാന്മാരെ ബിജെപി ബലി കൊടുത്തതാണെന്ന് ആന്‍റോ ആന്‍റണി എംപി

Last Updated : Mar 13, 2024, 10:47 PM IST

ABOUT THE AUTHOR

...view details