കേരളം

kerala

ETV Bharat / state

തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; അമ്മയുടെ ആൺ സുഹൃത്ത് കസ്‌റ്റഡിയില്‍ - NEWBORN SUSPECTS KILLED - NEWBORN SUSPECTS KILLED

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവത്തിൽ അവിവാഹിതയായ യുവതിയുടെ ആൺസുഹൃത്തിനെയും മറ്റൊരു സുഹൃത്തിനെയും കസ്‌റ്റഡിയിലെടുത്തു.

NEWBORN DEATH IN ALAPPUZHA  നവജാത ശിശുവിനെ കുന്ന് കൊഴിച്ചുമൂടി  തകഴി നവജാത ശിശുവിന്‍റെ മരണം  INFANT DEATH IN THAKAZHI
കേസ് അന്വേഷണത്തിനെത്തിയ പൊലീസുകാർ (ETV Bharat)

By ETV Bharat Kerala Team

Published : Aug 11, 2024, 4:37 PM IST

തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം (ETV Bharat)

ആലപ്പുഴ:നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെയും മറ്റൊരു സുഹൃത്തിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.

പൂച്ചക്കൽ സ്വദേശിനിയായ യുവതി ഓഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. കുഞ്ഞിന്‍റെ മൃതദേഹം രണ്ട് യുവാക്കളും ചേർന്ന് മറവു ചെയ്യുകയായിരുന്നു. ഇരുവരും തകഴി സ്വദേശികളാണ്. പ്രതികളെ ചോദ്യം ചെയ്‌ത ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തും.

പ്രസവിച്ച ശേഷം യുവതി കുഞ്ഞിനെ യുവാവിന്‍റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രസവശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്‌ടറിന്‍റെ ചോദ്യങ്ങൾക്ക്
യുവതിക്ക് കൃത്യമായ മറുപടി നൽകാനായില്ല. സംശയം തോന്നിയ ഡോക്‌ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുഞ്ഞിനെ യുവാവിന്‍റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചതാണെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Also Read: തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

ABOUT THE AUTHOR

...view details