കാസർകോട്:സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ മാതാവിനെ കണ്ടെത്തി. ആദൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ 30 കാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
യുവതി വിവാഹിത അല്ല. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്‌ചയാണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.