ആലപ്പുഴ: അസാധാരണ വൈകല്യം ബാധിച്ച് കുഞ്ഞ് പിറന്ന സംഭവത്തിൽ ആരോപണം നേരിടുന്ന കടപ്പുറം വനിത - ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. ആശുപത്രിക്കെതിരെ പരാതിയുമായി മറ്റൊരു കുടുംബം രംഗത്ത് വന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡ് ചിറപ്പറമ്പ് വിഷ്ണുദാസ് - അശ്വതി ദമ്പതികളുടെ മകൻ വിഹാൻ വി. കൃഷ്ണയ്ക്ക് വലത് കൈയുടെ സ്വാധീനം നഷ്ടമായി എന്നാണ് പരാതി. കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞിന്റെ കൈയുടെ സ്വാധീനം ഇനിയും തിരിച്ചുകിട്ടിയിട്ടില്ലെന്ന് കുടുംബം പറയുന്നു.