ഇടുക്കി:മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശി പുത്തൻപുരയ്‌ക്കല്‍ ചിഞ്ചുവിന്‍റെ 60 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചിഞ്ചുവിന്‍റെ മാതാവ് ജാൻസിയ്‌ക്കൊപ്പം കുഞ്ഞിനെ കാണാതായത്.
ഇന്ന് (ഓഗസ്റ്റ് 16) പുലർച്ചെയോടെയാണ് ജാൻസിയും കുഞ്ഞും വീട്ടിൽ ഇല്ലെന്ന് മനസിലാവുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിനെയും ജാൻസിയേയും കണ്ടെത്തി. കുഞ്ഞിനെ ഉടൻ തന്നെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേയ്‌ക്ക് കൊണ്ടു പോയി. അവശനിലയിൽ ആയിരുന്ന ജാൻസിയെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി.