തിരുവനന്തപുരം:ബലാത്സംഗത്തിനിരയായ പ്രായപർത്തിയാകാത്ത പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് ഉടൻ കൈമാറാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് ഉത്തരവിട്ടത്(CBI Probe).
കഴിഞ്ഞ വർഷം മാർച്ചിലാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏപ്രിൽ ഒന്നിന് പെൺകുട്ടി മരിച്ചു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പലവട്ടം ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ആദ്യം മ്യൂസിയം പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് വിടാൻ കോടതി നിർദേശമുണ്ടായിരിക്കുന്നത്(Mysterious death of rape victim).