കേരളം

kerala

ETV Bharat / state

ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ പറമ്പിൽ നിന്നു തന്നെ; നൂറുമേനി വിളവുമായി എം വി എം കുഞ്ഞി വിഷ്‌ണു നമ്പീശൻ സ്‌കൂളിലെ പച്ചക്കറി കൃഷി - VEGETABLE FARMING IN SCHOOL KANNUR

കാങ്കോൽ ആലപ്പടമ്പ കൃഷിഭവൻ്റെ സഹായത്തോടെയാണ് 60 സെൻ്റ് സ്ഥലത്ത് സ്‌കൂൾ അധികൃതർ പച്ചക്കറി കൃഷി ചെയ്‌തത്.

VEGETABLE FARMING  ശീതകാല പച്ചക്കറി കൃഷി  പച്ചക്കറി കൃഷി വിളവെടുപ്പ്  AGRICULTURE
Vegetable Farming at AVM School (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 4:46 PM IST

കണ്ണൂർ:ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പിനൊരുങ്ങിമാത്തിൽ എം വി എം കുഞ്ഞി വിഷ്‌ണു നമ്പീശൻ സ്‌മാരക ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ. കാങ്കോൽ ആലപ്പടമ്പ കൃഷിഭവൻ്റെ സഹായത്തോടെയാണ് 60 സെൻ്റ് സ്ഥലത്തെ സ്‌കൂളിന്‍റെ പച്ചക്കറി കൃഷി. തക്കാളി, വഴുതന, പച്ചമുളക്, പയർ, ചീര, പാവൽ, പടവലം, ഞരമ്പൻ, കക്കിരി വെള്ളരി, കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി, മത്തൻ, തണ്ണിമത്തൻ, കോവയ്‌ക്ക തുടങ്ങി ഒട്ടുമിക്ക ശീതകാല പച്ചക്കറികളും ഇവിടെ വിളവെടുപ്പിന് തയ്യാറായി കഴിഞ്ഞു.

വിളവെടുപ്പിന് പാകമായി നിൽക്കുന്ന എംവിഎം സ്‌കൂളിലെ പച്ചക്കറിത്തോട്ടം. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാരമ്പര്യ ജൈവകൃഷി സമ്പ്രദായമാണ് കൃഷിക്കായി ഇവർ സ്വീകരിച്ചത്. അതോടൊപ്പം ആധുനിക ട്രിപ്പ് ഇറിഗേഷനും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൃഷിക്ക് വേണ്ട നിർദേശങ്ങളും നടീൽ വസ്‌തുക്കളും കൃഷിഭവനിൽ നിന്നും ലഭിക്കുകയുണ്ടായി. സ്‌കൂൾ പിടിഎ കമ്മിറ്റിയുടെയും അധ്യാപകരുടെയും വിവിധ ക്ലബ്ബുകളുടെയും വലിയ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നതെന്ന് പ്രധാനാധ്യാപിക സുലേഖ ടീച്ചർ പറഞ്ഞു.

കൃഷി ഓഫിസർ അനുജ രവീന്ദ്രൻ, കൃഷി അസിസ്റ്റൻ്റ് സന്ദീപ്, പ്രിൻസിപ്പൽ പി ഉണ്ണിക്കൃഷ്‌ണൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് അബ്‌ദുൽ ഗഫൂർ, മുൻ പിടിഎ പ്രസിഡൻ്റ് വി വി ഭാർഗവൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സവിത ടീച്ചർ എന്നിവർ നേതൃപരമായ പങ്ക് വഹിച്ചു. പച്ചക്കറി വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.

Also Read:കൊടുംചൂടിലും പച്ചക്കറികള്‍ തഴച്ച് വളരും; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

ABOUT THE AUTHOR

...view details