കേരളം

kerala

ETV Bharat / state

ലംഘിച്ചാല്‍ കനത്ത പിഴ; പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ് - MVD To Impliment Child Safety Rules - MVD TO IMPLIMENT CHILD SAFETY RULES

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.

KERALA MVD  CHILD SAFETY RULES IN KERALA  കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ്  LATEST MALAYALAM NEWS
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Oct 9, 2024, 11:34 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാൻ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. കാറിന്‍റെ പിന്‍ സീറ്റില്‍ റീസട്രെയിന്‍ഡ് സീറ്റ് ബെല്‍റ്റ് സിസ്റ്റം ഉറപ്പാക്കണമെന്നാണ് എം വി ഡി നിര്‍ദേശം നല്‍കിയത്. 4 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് 135 സെന്‍റീമീറ്റര്‍ ഉയരത്തില്‍ കാറിന്‍റെ പിന്‍ സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടു.

ആദ്യം ബോധവത്കരണം, നിയമംലംഘിച്ചാല്‍ പിന്നീട് കനത്ത പിഴ:
പുതിയ നിര്‍ദേശങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കിയ ശേഷം നടത്തിപ്പ് മതിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. എംവിഡിയുടെ തന്നെ സമൂഹ മാധ്യമങ്ങള്‍ വഴിയും വാര്‍ത്ത മാധ്യമങ്ങള്‍ വഴിയും ഒക്ടോബറില്‍ പ്രചാരണം നടത്തും. തുടര്‍ന്ന് നവംബറില്‍ ട്രയല്‍ എന്ന പോലെ നിയമലംഘനങ്ങള്‍ കണ്ടെത്തി താക്കീത് നല്‍കും.

ഡിസംബറിലാകും പിഴ ഈടാക്കാന്‍ ആരംഭിക്കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഡയറക്‌ടറേറ്റ് അറിയിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 138(3) പ്രകാരമാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്. ചട്ടലംഘനത്തിന് 1000 പിഴയെന്നാണ് നിയമം.

കാറുകളില്‍ കുട്ടികളുടെ സുരക്ഷ:

  • നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്‍റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണെന്ന് എം വി ഡി വ്യക്തമാക്കി.
  • നാല് മുതല്‍ 14 വയസ് വരെ പ്രായമുള്ള 135 സെന്‍റീമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്കായി സേഫ്റ്റി ബെല്‍റ്റോട് കൂടിയ 'ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍' ഉപയോഗിക്കണം. ഇതും കാറിന്‍റെ പിന്‍സീറ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ.
  • ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍ ജാഗ്രത കാണിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ:

  • നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
  • കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെല്‍റ്റും സുരക്ഷയ്ക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Read Also:സീറ്റ് ബെല്‍റ്റ് ജീവന്‍ രക്ഷിക്കുമോ? നിരത്തുകളില്‍ അപകടം പതിവാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗത്തിന്‍റെ പ്രാധാന്യം എന്തൊക്കെ

ABOUT THE AUTHOR

...view details