കോഴിക്കോട്:വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരണത്തിൽ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതൊരു കൊലപാതകമാണെന്നും ഐസി ബാലകൃഷ്‌ണൻ രാജിവയ്ക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ഉണ്ടായത് കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്നും, നേതാക്കൾ എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പെരിയ കേസിലെ കോടതി വിധി സിപിഎം നേരത്തെ പറഞ്ഞത് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.