ആലപ്പുഴ : കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം. പാതിരപ്പള്ളി റേഡിയോ സ്‌റ്റേഷന് സമീപമാണ് സംഭവം. സോജു(27),അജിത്ത് (23) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ 29 ന് പുലർച്ചെ 5.40 ഓടെയാണ് സംഭവമുണ്ടായത്.
മാലിന്യം തള്ളുന്ന വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു യുവാക്കള്‍. തുടര്‍ന്ന്, മാലിന്യം തള്ളിയ വാഹനം യുവാക്കളെ പിന്തുടർന്ന് ആദ്യം വലിയ കലവൂർ ജങ്ഷന് മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപെട്ട യുവാക്കളെ പിന്തുടർന്ന് ദേശീയപാതയിൽ ഇഎസ്ഐ ജങ്ഷന് സമീപം ഇടിച്ചു വീഴ്ത്തുകയായിരുന്നു.