കോഴിക്കോട് : "ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല... പക്ഷെ കാലത്തിനോട് നന്ദിയുണ്ട്, ഇത്രയും കാലം അനുവദിച്ചതിന്. അത് ദൈവമാകാം, എന്തുമാകാം...." ഏഴ് പതിറ്റാണ്ട് നീണ്ട കഥാസമാഹാരം ഇന്നിവിടെ അവസാനിക്കുകയാണ്. എഴുതിത്തീരാത്ത ഓര്‍മകള്‍ ബാക്കിവച്ച് ആ മനുഷ്യൻ മലയാളികളോട് വിട പറഞ്ഞു. ഗൃഹാതുരത്വം തങ്ങുന്ന കഥകളും നോവലുകളും സമ്മാനിച്ച മലയാളത്തിൻ്റെ അതികായൻ. എംടിയെ അറിയാത്ത മലയാളികളില്ല... മലയാള സാഹിത്യത്തിന് എങ്ങനെയാണ് എംടിയേയും അദ്ദേഹത്തിൻ്റെ ഓര്‍മകളെയും ഒഴിവാക്കാനാവുക?
'എം ടി' എന്ന രണ്ടക്ഷരം, മലയാള സാഹിത്യ-സിനിമാ ലോകത്തിൻ്റെ അഭിമാന പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. "മരിച്ചുപോയവരെ ഓര്‍ത്ത് ഉറക്കം കളയരുത്... ജീവിച്ചിരിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ..." എന്ന് മലയാളികളെ ഓര്‍മിപ്പിച്ച് അദ്ദേഹം നാളെയുടെയും ഇന്നലെകളുടെയും മധ്യത്തില്‍ ഒഴിവുകാലം പോലെ കടന്നു പോവുകയാണ്. ഏഴുപതിറ്റാണ്ട് എഴുത്തിൻ്റെ ഇതിഹാസമായി മലയാളത്തിൽ നിറഞ്ഞ് നിന്ന അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്‌ടമാകുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എംടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക