കേരളം

kerala

ETV Bharat / state

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ അമ്മ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ - BALARAMAPURAM MURDER UPDATES

ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌തു പൈസ തട്ടിയെന്ന പരാതിയിലാണ് അറസ്‌റ്റ്.

MOTHER OF 2 YEAR OLD ARRESTED  MOTHER ARREST FRAUD BALARAMAPURAM  LATEST MALAYALAM NEWS  UNCLE KILLS 2 YEAR OLD CASE
Sreethu (ETV Bharat)

By ETV Bharat Kerala Team

Published : Feb 2, 2025, 10:44 PM IST

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റ് ചെയ്‌തു. ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌തു പൈസ തട്ടിയെന്ന ബാലരാമപുരം സ്വദേശി ഷിജു എന്നയാളുടെ പരാതിയിൽ ബാലരാമപുരം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ദേവസ്വം ബോർഡ്‌ സെക്ഷൻ ഓഫിസറെന്ന പേരിൽ ഷിജുവിന് നിയമന ഉത്തരവ് വരെ കൈമാറി 10 ലക്ഷം രൂപ തട്ടിച്ചതായാണ് പരാതി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 10 പരാതികൾ ശ്രീതുവിനെതിരെ ലഭിച്ചെന്ന് ബാലരാമപുരം പോലീസ് പറഞ്ഞു. ബാക്കി പരാതികളിൽ അന്വേഷണം തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2024 ജനുവരി മുതൽ പല തവണയായി ഷിജുവിൽ നിന്നും ശ്രീജു 10 ലക്ഷം രൂപ തട്ടുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ വിശദീകരിക്കുന്നത്. സംഭവത്തിൽ ശ്രീതുവിന്‍റെ ബാങ്ക്, ഫോൺ വിവരങ്ങൾ പരിശോധിച്ച ശേഷമാകും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന ജ്യോത്സ്യൻ ശങ്കുമുഖം ദേവദാസന് ശ്രീതു ഈ പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Also Read:രണ്ടര വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസം നഷ്‌ടപ്പെടുന്നതായി നാട്ടുകാർ, ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും

ABOUT THE AUTHOR

...view details