കേരളം

kerala

ETV Bharat / state

ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തി; തിരികെ ആലുവയിൽ എത്തിച്ചു - MISSING TEENS FROM ALUVA FOUNDED - MISSING TEENS FROM ALUVA FOUNDED

നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ബുധനാഴ്‌ച (ജൂലൈ 17) പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്.

ETV Bharat
- (MISSING CASE ALUVA MISSING CASE കാണാതായ പെൺകുട്ടികളെ കണ്ടെത്തി ആലുവയിൽ പെൺകുട്ടികളെ കണ്ടെത്തി)

By ETV Bharat Kerala Team

Published : Jul 18, 2024, 5:31 PM IST

എറണാകുളം:ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ തൃശൂരിൽ നിന്നും പൊലീസ് കണ്ടെത്തി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി കാണാതായത്. 15, 16, 18 വയസ് പ്രായമുളള പെൺകുട്ടികൾ രാത്രി പന്ത്രണ്ടരയോടെ ബാഗുമായി പുറത്തേക്ക് പോകുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

പുലർച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതർ അറിയുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

Also Read:മുഹമ്മദ് മാമി തിരോധാനം; പുതിയ അന്വേഷണ ഉദ്യോഗസ്ഥന് ചുമതല

ABOUT THE AUTHOR

...view details