കേരളം

kerala

കൊമ്മ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - body found in komma river

By ETV Bharat Kerala Team

Published : Sep 7, 2024, 5:26 PM IST

കൊമ്മ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാരശ്ശേരി കൂട്ടക്കര സ്വദേശി തൂങ്കുഴി റോജ (42) ആണ് മരിച്ചത്.

FOUND BODY OF MAN DAWNED IN RIVER  പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തി  KOZHIKODE NEWS  MALAYALAM LATEST NEWS
Found Body Of Man Missing In Komma River (ETVBharat)

കൊമ്മ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി (ETV Bharat)

കോഴിക്കോട്:കഴിഞ്ഞ ദിവസം കൊമ്മ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് (സെപ്‌തംബര്‍ 7) രാവിലെയാണ് കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം താഴെ കോലോത്തും കടവ് ചെക്ക് ഡാമിന് സമീപം മൃതദേഹം കണ്ടെത്തിയത്. കാരശ്ശേരി കൂട്ടക്കര സ്വദേശി തൂങ്കുഴി റോജ (42) ആണ് മരിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് റോജയെ കാണാതായത്. രാത്രി ഏറെ വൈകിയും മുക്കം ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് മുക്കം അഗ്നി രക്ഷാസേനയും സ്‌കൂബ ടീമും എന്‍റെ മുക്കം സന്നദ്ധസേനയും മുക്കം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read:ചാലിയാർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

ABOUT THE AUTHOR

...view details