കോഴിക്കോട്:താമരശ്ശേരിയിൽ പത്തു വയസുകാരികളായ രണ്ടു പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 51-കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് എൻ അഷറഫിനെ(51) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെയായിരുന്നു പീഡനം സംബന്ധിച്ച പരാതി പൊലീസിന് നല്‍കിയത്.
10 വയസുകാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51-കാരൻ പിടിയിൽ - Thamarassery minor rape case - THAMARASSERY MINOR RAPE CASE
രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ താമരശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
എൻ അഷറഫ് (ETV Bharat)
Published : Jun 2, 2024, 12:50 PM IST
കുട്ടികൾ പീഡനവിവരം കൂട്ടുകാരിയോട് പറയുകയും തുടർന്ന് രക്ഷിതാക്കള്‍ അറിയുകയുമായിരുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also Read:സംശയത്തിന്‍റെ പേരില്‍ ഭാര്യയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; ഭർത്താവ് കസ്‌റ്റഡിയില്‍