കാസർകോട്:ഓണത്തിന് 2000 ഓണം ചന്തകള്‍ സഹകരണ സംഘം ആരംഭിക്കുമെന്ന് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്. കൊവിഡ് കാലത്തും വെള്ളപ്പൊക്ക സമയത്തും പൊതുജനങ്ങള്‍ക്ക് താങ്ങായി നിന്നത് സഹകരണ പ്രസ്ഥാനമാണ്. സാമൂഹ്യ പ്രതിബന്ധതയോടെ സഹകരണത്തോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുന്നുമ്മലിലെ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരോഗ്യരംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കുമ്പള ജനറല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഓഫീസിന്റെയും കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി ഡിജിറ്റലൈസേഷന്, ലിക്വിഡ് ഓക്സിജന്‍ പ്ലാന്റിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞുവെന്നും സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന ചികിത്സ ചെലവുകളുടെ പകുതി മാത്രമേ സഹകരണ ആശുപത്രികളില്‍ വാങ്ങിക്കുന്നുള്ളുവെന്നും മന്ത്രി സൂചിപ്പിച്ചു.