കോട്ടയം:വിഴിഞ്ഞം പദ്ധതിയുടെ വിജിഎഫ് 217.08 കോടി രൂപ ലോണായി മാത്രമേ അനുവദിക്കൂ എന്നാണ് കേന്ദ്രത്തിൻ്റെ നിലപാടെന്ന് മന്ത്രി വി എൻ വാസവൻ. കേന്ദ്രം
കേരളത്തോട് മാത്രം വിവേചനം കാണിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
വിജിഎഫ് ഗ്രാൻ്റായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി.
കത്തിൻ്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് സംസ്ഥാനം. വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തീയതി അനുസരിച്ച് പദ്ധതി കമ്മീഷൻ ചെയ്യുമെന്നും മന്ത്രി വിഎന്‍ വാസവന്‍ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.