മലപ്പുറം:വാഹനാപകടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. മന്ത്രി സഞ്ചരിച്ച കാര്‍ എതിരെ വന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വാഹനാപകടം; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് - MINISTER VEENA GEORGE ACCIDENT - MINISTER VEENA GEORGE ACCIDENT
ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.
Published : Jul 31, 2024, 8:35 AM IST
|Updated : Jul 31, 2024, 9:52 AM IST
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈക്ക് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മന്ത്രിയുടെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.
Also Read:പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു; ചില്ല് തകര്‍ത്ത് നീന്തി രക്ഷപ്പെട്ട് ഉദ്യോഗസ്ഥര്‍