തന്‍റെ മഴ അനുഭവം ഉത്തരക്കടലാസില്‍ പകര്‍ത്തി കയ്യടി നേടുകയാണ് നോർത്ത് പറവൂർ ഗവൺമെന്‍റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരന്‍ ശ്രീഹരി എസ്. 'മഴത്തുള്ളികളിലെ കപ്പല്‍ യാത്ര' എന്ന തലക്കെട്ടില്‍ ശ്രീഹരി എഴുതിയ ഉത്തരം ഹൃദയം തൊടുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പടെ നിരവധി പേര്‍ ഈ ഉത്തരക്കടലാസ് പങ്കുവച്ചുകൊണ്ട് ശ്രീഹരിയ്‌ക്ക് അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീഹരി ഉത്തരക്കടലാസില്‍ എഴുതിയ മഴയനുഭവം തന്നില്‍ അഭിമാനം ഉണ്ടാക്കിയാതി വിദ്യാഭ്യാസ മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്താണിതെന്നും അദ്ദേഹം കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"മഴത്തുള്ളികളിലെ കപ്പൽ യാത്ര" വായിച്ചു. നോർത്ത് പറവൂർ ഗവൺമെന്‍റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി.എസ് -ന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നിൽ അഭിമാനം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം.
ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും ❤️..
"മഴത്തുള്ളികളിലെ കപ്പൽ യാത്ര"
" മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു.
പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്‍റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്‍റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി.
ALSO READ: മകള്‍ എപ്പോഴും കൂടെ ഉണ്ടല്ലോ? മാധ്യപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഐശ്വര്യയുടെ കിടിലന്‍ മറുപടി - Aishwarya Rai always with Aaradhya
എന്‍റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്‍റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്‍റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു."