കേരളം

kerala

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; സംഭവം കായംകുളത്ത് - Saji Cherian accident

By ETV Bharat Kerala Team

Published : Apr 2, 2024, 5:18 PM IST

കായംകുളം എംഎസ്എം കോളജിന് സമീപത്തു വെച്ച്‌ മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.

SAJI CHERIAN  ACCIDENT  MINISTER ACCIDENT CASE  MINISTER SAJI CHERIAN ACCIDENT
SAJI CHERIAN ACCIDENT

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളജിന് സമീപത്തു വെച്ചായിരുന്നു അപകടം. എതിർദിശയിൽ വന്നുകൊണ്ടിരുന്ന കാർ മന്ത്രി സജി ചെറിയാൻ്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

സജി ചെറിയാൻ കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഒരു ടിപ്പര്‍ ലോറിയും മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുകൾ ഇല്ല.

ALSO READ:പെരുമ്പാവൂരിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details