തിരുവനന്തപുരം :കെ റൈസ് വിതരണം നഷ്‌ടം സഹിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പൊതുവിപണിയിൽ 41 രൂപ വിലയുള്ള അരി 12 രൂപ കുറച്ചാണ് വിൽക്കുന്നത്. നെൽകർഷകർക്ക് ലഭിക്കേണ്ട താങ്ങുവില കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും സപ്ലൈകോ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ലെന്നും ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു.
എംഎൽഎമാരായ എം എം മണി, മുരളി പെരുംനെല്ലി, എ പ്രഭാകരൻ, ലിന്‍റോ ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു മന്ത്രിയുടെ പരാമർശം. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് കേന്ദ്ര സർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ആരംഭിച്ചത്.