കോഴിക്കോട് : ട്രെയിനിൽ കോഴിക്കോട് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്‌റ്റില്‍. ബിചിത്ര പാണ്ടെ (42) ആണ് പിടിയിലായത്. പഴയ കല്ലുത്താൻ കടവ് കോളനിക്ക് മുൻവശത്ത് വച്ചാണ് ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ കെജി സുരേഷിന്‍റ് നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; സംഭവം കോഴിക്കോട് - Ganja Seized From Migrant Workers - GANJA SEIZED FROM MIGRANT WORKERS
അതിഥി തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി.
പ്രതി ബിചിത്ര പാണ്ടെ (ETV Bharat)
Published : Jun 11, 2024, 7:09 PM IST
കസബ എസ്ഐ ജഗമോഹൻദത്തൻ, എസ് സി പി ഒ മാരായ പി സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, എ കെ രജീഷ്, സിപിഒ മാരായ കെ എം ജംഷാദ്, എൻ രതീഷ്, സിറ്റി ക്രൈം കോഡിലെ എം.ഷാലു, സുജിത്ത് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ:വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം