കോഴിക്കോട് :മാവൂരിൽ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീട്ടുടമ ടെറസിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചാത്തമംഗലം കട്ടാങ്ങലിനു സമീപം പാലക്കാടിലാണ് ദാരുണ സംഭവം. പാലക്കാടി പുൽപ്പറമ്പിൽ കെ പി ഷയിൽ കുമാർ (57)ആണ് മരിച്ചത്. ഇന്നലെ (ജൂൺ 9) വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.
വീടിന് മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്ക് കഴുകാൻ കയറിയതായിരുന്നു ഷയിൽ കുമാർ. ടാങ്ക് കഴുകുന്നതിനിടയിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ വീട്ടിൽ മകൻ മാത്രമാണ് ഉണ്ടായിരുന്നത്.