സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്‌മസ് രാവ് കൂടി വന്നണയുകയാണ്. പ്രാര്‍ഥന മന്ത്രങ്ങള്‍ ഉരുവിട്ട് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിക്കും. പള്ളികളിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കും പാതിര കുര്‍ബാനയ്‌ക്കും സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം.
Christmas Wishes (Getty)
ലോക സമാധാനത്തിനൊപ്പം പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്‌മസ്. ഏത് വിഷമ കാലത്തിന് ശേഷവും ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷ കൂടിയാണ് ക്രിസ്‌മസ് സന്ദേശങ്ങളുടെ ഉള്ളടക്കമെന്ന് പറയാം. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയിര്‍ത്തേഴുന്നേല്‍പ്പുണ്ടായത് പോലെ നമ്മുടെ കെട്ട കാലം കഴിഞ്ഞ് നല്ല കാലം വരുമെന്നും സന്ദേശങ്ങളിലുടനീളം കാണാം.
Christmas Wishes (Getty)
കന്യാമറിയത്തിനും ജോസഫിനും പരിശുദ്ധാത്മാവിന്‍റെ കടാക്ഷത്തില്‍ ജനിച്ച മകന്‍ യേശുവിന്‍റെ ജന്മദിനമാണ് ക്രിസ്‌മസായി വിശ്വാസികള്‍ കൊണ്ടാടുന്നത്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടിലായിരുന്നു ഇടയദേവന്‍റെ തിരുപ്പിറവി. ഈ ജനനത്തിന് മുമ്പായി ജനങ്ങളെ സന്മാര്‍ഗത്തിലാക്കാന്‍ ഒരു ദൈവ പുത്രന്‍ എത്തുമെന്ന് മാലാഖമാര്‍ അറിയിച്ചിരുന്നു. ജനനത്തിന് പിന്നാലെ പുത്രനെ യേശു എന്ന് വിളിക്കണമെന്നും മാലാഖമാര്‍ അറിയിച്ചിരുന്നു.
Christmas Wishes Card (Getty)
ദൈവ പുത്രന്‍റെ പിറവിക്ക് ശേഷം ആദ്യം കാണാനെത്തിയത് ആട്ടിടയന്മാരായിരുന്നു. പിന്നാലെ മൂന്ന് രാജാക്കന്മാരും. ലോകത്തെ ജനങ്ങളുടെ രക്ഷയ്‌ക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട് ഒടുക്കം ജനങ്ങളുടെ പാപമോചനത്തിനായി സ്വയം ബലി നല്‍കിയതാണെന്നാണ് ക്രിസ്‌തീയ വിശ്വാസം.
ക്രിസ്‌മസിന്‍റെ തണുപ്പുള്ള രാവില്‍ വെളുത്ത താടിയും ചുവന്ന കുപ്പായവും തൊപ്പിയും ധരിച്ച് കൈ നിറയെ സമ്മാനപ്പൊതികളുമായെത്തുന്ന അപ്പൂപ്പന്‍. കൈയിലേന്തിയ സഞ്ചിയില്‍ നിന്നും കുട്ടികള്‍ക്ക് മധുരമൂറും മിഠായി സമ്മാനിക്കുന്ന സാന്താ. റെയിന്‍ഡിയറുകള്‍ വലിക്കുന്ന ഹിമവാഹനത്തിലെത്തുന്ന സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ക്കൊപ്പം ശുഭാപ്‌തി വിശ്വാസവും ആഹ്ലാദവും പകര്‍ന്നു നല്‍കുന്നു.
Christmas Wish Card (Getty)
ക്രിസ്‌മസ് രാവില്‍ വിരുന്നെത്തുന്ന സാന്താ കൈ നിറയെ സമ്മാനങ്ങള്‍ നല്‍കണമെങ്കില്‍ നല്ല കുട്ടികളാകണമെന്ന് മാതാപിതാക്കള്‍ മക്കളോട് പറയാറുണ്ട്. നല്ലവരായാല്‍ രാത്രി കിടന്നുറങ്ങുമ്പോള്‍ സാന്താ കാലുറകളില്‍ സമ്മാനം വയ്‌ക്കുമെന്നാണ് വിശ്വാസം.
Christmas Wish Card (Getty)
സാന്തായും ഏറെ ഐതീഹ്യങ്ങളും: സാന്താ ക്ലോസിനെ കുറിച്ച് വിവിധ തരത്തിലുള്ള വിശ്വാസങ്ങളും ഐതീഹ്യങ്ങളുമാണ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. അതിലൊന്ന് വര്‍ഷം മുഴുവന്‍ കുട്ടകള്‍ക്കായി സമ്മാനങ്ങള്‍ ഉണ്ടാക്കുന്ന ഒരാളാണ് സാന്തായെന്ന് വിശ്വസിക്കുന്നവരുണ്ട്. തങ്ങള്‍ക്ക് വേണ്ട സമ്മാനങ്ങളെ കുറിച്ച് മക്കള്‍ സാന്തയ്‌ക്ക് കത്തെഴുതുമെന്നും അതിന് അനുസരിച്ച് സാന്താ ആ സമ്മാനങ്ങളെല്ലാം ഒരുക്കുമെന്നും പറയാറുണ്ട്. ഭാര്യ മിസിസ് ക്ലോസിനൊപ്പം ഉത്തര ധ്രുവത്തിലാണ് സാന്താ കഴിയുന്നത്.
280 എഡിയില്‍ തുര്‍ക്കിയിലാണ് സന്തുഷ്‌ടനായ സാന്ത ജീവിച്ചിരുന്നത്. സെന്‍റ് നിക്കോളാസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. തന്‍റെ മുഴുവന്‍ സമ്പാദ്യവും നിര്‍ധനര്‍ക്ക് വേണ്ടി അദ്ദേഹം ചെലവഴിച്ചു. കുട്ടികളുടെയും നാവികരുടെയുമെല്ലാം ക്ഷേമത്തിനും വേണ്ടി അദ്ദേഹം അധിവസിച്ചു. പില്‍ക്കാലത്ത് അദ്ദേഹം സെയ്‌ന്‍റ് നിക്കോളാസായി മാറിയെന്നും വിശ്വാസമുണ്ട്.
Christmas Wishes (Getty)
നെതര്‍ലാന്‍ഡില്‍ നിന്നുള്ള മറ്റൊരു കഥ: നെതര്‍ലാന്‍ഡില്‍ നിന്നുള്ള ജനങ്ങള്‍ അമേരിക്കന്‍ കോളനികളിലേക്ക് കുടിയേറിയ കാലം. അവര്‍ സിന്‍റര്‍ക്ലാസിന്‍റെ നിരവധി കഥകള്‍ പറഞ്ഞിരുന്നു. സെയ്‌ന്‍റ് നിക്കോളാസിന്‍റെ ഡച്ച് വാക്കാണ് സിന്‍റര്‍ ക്ലാസ്. 1700 ഓടെ ഈ കഥകള്‍ ഏറെ പ്രചരിച്ചു. ഒടുവില്‍ അദ്ദേഹത്തിന്‍റെ മരണ ശേഷം സിന്‍റര്‍ക്ലാസ് എന്നത് സാന്താക്ലോസ് എന്നായി. ഇതൊക്കെയാണ് സാന്താ ക്ലോസിനെ കുറിച്ചുള്ള വിശ്വാസങ്ങളും ഐതീഹ്യങ്ങളും.
Christmas Wishes (Getty)
ക്രിസ്‌മസ് ആഘോഷങ്ങളും ആശംസകളും: സ്‌നേഹവും ത്യാഗവും സമാധാനവുമാണ് മനുഷ്യരുടെ ജീവിതം പരിപൂര്‍ണതയിലെത്തിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെയും ഇല്ലായ്‌മകളെയുമെല്ലാം മറന്ന് ആഘോഷിക്കപ്പെടേണ്ട ദിനമാണ് ക്രിസ്‌മസ്. നമ്മുടെ ആഘോഷ നിമിഷങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരാനാകണം. അതിനായി മറ്റുള്ളവര്‍ക്ക് കൂടി ക്രിസ്‌മസ് ആശംസകള്‍ നേരാം. അത്തരത്തില്‍ മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കാനാകുന്ന ആശംസകളും ആശംസ കാര്‍ഡുകളും നിരവധിയുണ്ട്.