കേരളം

kerala

താമരശ്ശേരി ചുരത്തിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

താമരശ്ശേരി ചുരത്തിലെ പരിശോധനയില്‍ 194 ഗ്രാം എംഡിഎംഎ പിടികൂടി എക്സൈസ്. പരിശോധന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ.

By ETV Bharat Kerala Team

Published : Mar 17, 2024, 1:06 PM IST

Published : Mar 17, 2024, 1:06 PM IST

MDMA caught in Thamarassery  Excise Seized MDMA  MDMA  Drug caught
Excise Seized MDMA

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 194 ഗ്രാം എംഡിഎംഎ പിടികൂടി. ഉത്തരമേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡിലെ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും, കമ്മിഷണർ സ്‌ക്വാഡും താമരശ്ശേരി സർക്കിൾ ഇൻസ്പെക്റ്റർ ഇ ജിനീഷിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘവുമാണ്‌ ഇവരെ പിടികൂടിയത്‌.

താമരശ്ശേരി ചുരം എട്ടാം വളവിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. KL 57 X4652 നമ്പര്‍ ഇന്നോവ കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ
193.762 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എംഡിഎംഎ കടത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ വീട്ടിൽ ഫവാസ് (27) ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ വീട്ടിൽ പി ജാസിൽ (23) എന്നിവരെ അറസ്റ്റ് ചെയ്‌തു.

മയക്കുമരുന്നും കടത്താനുപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് മൊത്തവ്യാപാരിയിൽ നിന്ന് വാങ്ങിയതാണെന്നും, കേരളത്തിൽ ചില്ലറ വില്‍പന നടത്തിയാൽ 5 ലക്ഷം രൂപ ലഭിക്കുമെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

എക്സൈസ് സംഘത്തിൽ ഇൻസ്പെക്‌ടർമാരായ ടി ഷിജുമോൻ, സി സന്തോഷ് കുമാർ,
പ്രിവന്‍റീവ് ഓഫീസർമാരായ ഷിബു ശങ്കർ, പി സുരേഷ് ബാബു, കെസി പ്രദീപ്‌,
സി ഇ ഒ മാരായ എസ്‌ സുജിൽ, ഇ അഖിൽ ദാസ്, നിതിൻ, സച്ചിൻ ദാസ്, അരുൺ, ഡ്രൈവർ ഷിതിൻ എന്നിവരുണ്ടായിരുന്നു.

ABOUT THE AUTHOR

...view details