തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന് കണ്ടക്‌ടറുടെ മൊഴി. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ കന്‍റോൺമെന്‍റ് പൊലീസിനാണ് മൊഴി നൽകിയത്.
'പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ല'; ഡ്രൈവര്‍-മേയർ തര്‍ക്കത്തില്‍ കണ്ടക്‌ടറുടെ മൊഴി പുറത്ത് - Mayor ksrtc driver issue - MAYOR KSRTC DRIVER ISSUE
ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന് കണ്ടക്‌ടറുടെ മൊഴി
MAYOR KSRTC DRIVER ISSUE (Etv Bharat network)
Published : May 3, 2024, 5:41 PM IST
താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്നാണ് സുബിന്‍റെ മൊഴി. ബസ് കാറിനെ ഓവർടേക്ക് ചെയ്തോയെന്ന് തനിക്കറിയില്ല. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും സുബിൻ മൊഴി നൽകിയിട്ടുണ്ട്.