ഇടുക്കി:മൂന്നാർഗ്യാപ് റോഡിൽ പരിശോധന കർശനമാക്കിയതോടെ സാഹസിക ഡ്രൈവിങ് കേന്ദ്രമായി മാട്ടുപ്പെട്ടി റോഡ്. ഗ്യാപ് റോഡിൽ സാഹസിക യാത്ര നടത്തിയ മൂന്ന് ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇതോടൊപ്പം മൂന്നാർ മുതൽ ആനയിറങ്കൽ വരെയുള്ള ഭാഗങ്ങളിൽ പരിശോധന കർശനമാക്കുകയും ചെയ്‌തു.
ഇതോടെയാണ് സാഹസിക യാത്രയുടെ കേന്ദ്രമായി മാട്ടുപ്പെട്ടി റോഡ് മാറിയത്. കുട്ടികൾ ഉൾപ്പെടെ ഗ്ലാസ് വിൻഡോയിലൂടെ ശരീരം ഭാഗീഗമായി പുറത്തിട്ട് യാത്ര ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ഇവര്‍ക്ക് പിന്നാലെയെത്തിയ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.