ഇടുക്കി: തങ്കമണിയിൽ വ്യാപാര ശാലയിൽ വൻ അഗ്നിബാധ. അപകടത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. കല്ലുവിളപുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്‌സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ഡിസംബര്‍ 19) പുലർച്ചെ 5.50 ഓടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
തങ്കമണിയിലെ തീപിടിത്ത ദൃശ്യം (ETV Bharat) Also Read:ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു