തിരുവനന്തപുരം :സർക്കാർ സർവീസിൽ നിന്ന് ഇന്ന് പതിനയ്യായിരത്തോളം ജീവനക്കാരുടെ കൂട്ടവിരമിക്കൽ. ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ ഇവർക്ക് ആനുകൂല്യം നൽകാൻ 7500 കോടി രൂപ കണ്ടെത്താനുള്ള വഴി തേടുകയാണ് സർക്കാർ. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ തുക കൂടി കണ്ടെത്തേണ്ടത്. ഓഗസ്‌റ്റ് വരെ വിരമിക്കൽ ആനുകൂല്യങ്ങളുടെ വിതരണം നീളാം.
സർക്കാർ സര്‍വീസില്‍ കൂട്ടവിരമിക്കൽ: പടിയിറങ്ങുന്നത് പതിനയ്യായിരത്തോളം ജീവനക്കാർ; ആനുകൂല്യങ്ങൾ നൽകാൻ വേണം 7500 കോടി - Mass Retirement from Govt Service - MASS RETIREMENT FROM GOVT SERVICE
വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വഴിതേടി സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് 7500 കോടി രൂപ കൂടി സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.
![സർക്കാർ സര്‍വീസില്‍ കൂട്ടവിരമിക്കൽ: പടിയിറങ്ങുന്നത് പതിനയ്യായിരത്തോളം ജീവനക്കാർ; ആനുകൂല്യങ്ങൾ നൽകാൻ വേണം 7500 കോടി - Mass Retirement from Govt Service MASS RETIREMENT AROUND 15000 EMPLOYEES RESIGNING GOVT EMPLOYEES RETIREMENT സർക്കാർ സർവീസിൽ കൂട്ടവിരമിക്കൽ](https://etvbharatimages.akamaized.net/etvbharat/prod-images/31-05-2024/1200-675-21600029-thumbnail-16x9-pension.jpg)
Published : May 31, 2024, 10:52 AM IST
അതേസമയം പലരും ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ സ്ഥിരനിക്ഷേപമാക്കും എന്നതിനാൽ സർക്കാരിന് ഒരു പരിധിവരെ ബാധ്യത കുറയും. അധ്യാപകരാണ് വിരമിക്കുന്നവരിൽ പകുതിയോളം പേരും. അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ സെക്രട്ടേറിയറ്റിൽ നിന്ന് വിരമിക്കും. എണ്ണൂറോളം പേരാണ് പൊലീസ് സേനയിൽ നിന്ന് വിരമിക്കുന്നത്. ഡ്രൈവർമാരും കണ്ടക്‌ടർമാരും അടക്കം 700 ഓളം പേർ കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കും. 1010 പേർ കെഎസ്ഇബിയിൽ നിന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർക്ക് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന.