ഇടുക്കി :മാങ്കുളം സുകുമാരന്കടക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്‍എച്ച്എം ഹോമിയോ ആശുപത്രിയില്‍ വൈദ്യുതി കണക്ഷന് എത്തിയിട്ടില്ലെന്ന് ആക്ഷേപം. ആശുപത്രി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. വൈദ്യുതി കണക്ഷന് ഇല്ലായെന്ന് മാത്രമല്ല വയറിങ് ജോലികള്‍ പോലും നടത്തിയിട്ടില്ലെന്നും ആരോപണം.
കല്ലാര്‍ മാങ്കുളം റോഡിന് അടുത്തായി മാങ്കുളം സുകുമാരന്‍ കടക്ക് സമീപമാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ട്. പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയും ഇവിടെയെത്തുന്നു. എന്നാല്‍ ആശുപത്രിയില്‍ ഇനിയും വൈദ്യുതി കണക്ഷന് ലഭ്യമായിട്ടില്ല.
ആശുപത്രി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. വൈദ്യുതി കണക്ഷന് ഇല്ലായെന്ന് മാത്രമല്ല വയറിങ് ജോലികള്‍ പോലും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.