തൃശ്ശൂർ:തൃശ്ശൂരില്‍ സ്‌കൂട്ടർ യാത്രികന് സൂര്യാഘാതമേറ്റു. ചാത്തക്കുടം സ്വദേശി രതീഷിനാണ് സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെ തിരുവുള്ളക്കാവ് തെക്കേനട റോഡിന് സമീപത്ത് വെച്ചാണ് സംഭവം.
ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോൾ രണ്ട് കയ്യിലും കാലിലും ചെറിയ പോളകൾ ഉണ്ടായി. പിന്നീട് പോളകള്‍ വലുതായി വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സ തേടി.
വേനൽ കടുക്കും:മാർച്ച് 30 വരെ സംസ്ഥാനത്ത് വേനൽ കടുക്കും (Summer Has Become Severe). തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
Also Read:കൊടുംചൂടിന് ആശ്വാസമാകും; 8 ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യത