കേരളം

kerala

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത് - Man drowned at Kottayam

By ETV Bharat Kerala Team

Published : May 24, 2024, 7:45 PM IST

ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചു. സംഭവം പാല പയപ്പാര്‍ അമ്പലത്തിന് സമീപം. ജീവന്‍ നഷ്‌ടമായത് കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജുവിന്.

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു  CHECK DAM ACCIDENT DEATH  PALA KAVARUMUNDAYIL CHECK DAM  URUMBIL RAJU
ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു (ETV Bharat)

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു (ETV Bharat)

കോട്ടയം: പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയാണ് രാജു മരിച്ചത്. ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർത്തുന്ന പലകകൾ മാറ്റണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേർന്നാണ് രാജുവിനൊപ്പം പലകകൾ മാറ്റിയത്. ചെക്ക്‌ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്ന് ഷട്ടറുകൾ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്‍റെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ഒരാൾ താഴ്‌ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകൾ മാറ്റാനുള്ള ശ്രമം നടത്തിയത്. എന്നാൽ ഏതാനും ദിവസം മുൻപ് അധികൃതർ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നു.

Also Read:പമ്പ നദിയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

സംഭവത്തെ തുടർന്ന് പാലായിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്‌സ് സംഘം എത്തുംമുൻപേ നാട്ടുകാർ രാജുവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിരുന്നു. മൃതദേഹം പാലാ ജനറലാശുപ്രതിയിലേയ്ക്ക് മാറ്റി.

ABOUT THE AUTHOR

...view details